
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ റെയില്‍ സർവേക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിന്റെ കുറ്റി പറിക്കലിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾ 2025 ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. യുഡിഎഫ് ഭരണത്തിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് എംഎം മണി പറഞ്ഞു. അതേസമയം, പദ്ധതിക്കെതിരായ പ്രതിപക്ഷത്തിന്റെ ന്യായങ്ങള്‍ വിചിത്രമാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
from ഇ വാർത്ത | evartha https://ift.tt/rXcl8hQ
via IFTTT
0 അഭിപ്രായങ്ങള്‍