സൈനിക വേഷത്തില്‍ മോദി; പ്രധാനമന്ത്രിയുടെ ഓഫീസിന് യുപി കോടതിയുടെ നോട്ടീസ്

കാശ്മീർ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു. യുപിയിലെ പ്രയാഗ് രാജ് ജില്ലാ കോടതിക്ക് വേണ്ടി ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ ആണ്നോട്ടീസയച്ചത്. കഴിഞ്ഞ വർഷം കശ്മീരില്‍ സൈനികര്‍ക്കൊപ്പം സൈനികവേഷം ധരിച്ച് മോദി ദീപാവലി ആഘോഷിച്ചിരുന്നു.

രാജ്യത്തെ സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് നിയമം ഉള്ളതാണ്. ഈ കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ നല്‍കിയ ഹരജിയിലാണ് ഐപിസി സെക്ഷന്‍ 140 പ്രകാരം നോട്ടീസ് അയച്ചിട്ടുള്ളത്.

സമാന ആവശ്യവുമായി കഴിഞ്ഞ ഡിസംബറില്‍ പാണ്ഡെ നല്‍കിയ ഹരജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരേന്ദ്ര ത നാഥ് തള്ളിയിരുന്നു. പക്ഷെ ഹർജി തള്ളിയ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പാണ്ഡെ ജില്ലാ ജഡ്ജിക്ക് മുമ്പാകെ വീണ്ടും ഇപ്പോൾ ഹർജി സമര്‍പ്പിക്കുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/1vIheyj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍