കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാൻ പ്രതിപക്ഷ നീക്കം

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സമീപ ദിവസങ്ങളിൽ നടന്ന തലശേരിയിലേയും കിഴക്കമ്പലത്തേയും സംഭവങ്ങള്‍ ഉന്നയിച്ച് വിഷയം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേരളത്തിലെ ക്രമസമാധാന നിലയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കാനിരിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഇന്നലെ സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞിരുന്നു.

കണ്ണൂര്‍ ഒരു കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാരിന് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. കണ്ണൂർ ജില്ലയിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് നജീബ് കാന്തപുരം എം എല്‍ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.



from ഇ വാർത്ത | evartha https://ift.tt/0ioQ65M
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍