കൊവിഡ് ബാധിച്ച് കോമയിലായ രോഗി വയാഗ്രയുടെ സഹായത്തോടെ പുനർജ്ജന്മം; Covid Viagra, Covid Patient

 




കൊവിഡ്(Covid) മൂർച്ഛിച്ച് കോമയിലായ(Induced Coma)ഒരു രോഗി  28 ദിവസത്തോളം ഐസിയുവിൽ ബോധരഹിതയായി കിടന്ന ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഡോക്ടർമാർ ഈ യുവതിക്ക് ഒരു പരീക്ഷണം എന്ന നിലക്ക് ഒരു കൂടിയ ഡോസ് വയാഗ്ര (Viagra)  പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്നൽകിയതോടെയാണ് അവരുടെ ആരോഗ്യനിലയിൽ മാറ്റങ്ങൾ ഉണ്ടായതും, മരുന്നുകളോട് പ്രതികരിച്ച് അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നതും. 


ഒക്ടോബർ 31 -ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗിയെ  നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. താമസിയാതെ അവസ്ഥ വളരെ മോശമായതിനെ തുടർന്ന് നവംബർ 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ആഴ്ചകളോളം അങ്ങനെ ഐസിയുവിൽ വെന്റിലേറ്റർ സപ്പോർട്ടോടെ കിടന്നിട്ടും ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഉണ്ടാകാതെ വന്നപ്പോൾ, ഒരാഴ്ച കൂടി കാത്ത ശേഷം വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് അവരെ  മരണത്തിനു വിട്ടുകൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.


അവസാനത്തെ ആഴ്ചയിലെ ചികിത്സക്കിടെ ആണ് ഒരു അവസാന പരീക്ഷണം എന്ന നിലക്ക് ഡോക്ടർമാരിൽ ഒരാൾ ഇവർക്ക്  ഒരു ലാർജ് ഡോസ് വയാഗ്ര നൽകുന്നത്. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ മരുന്ന്  കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെടുന്നു. അതുവരെ കൊടുത്തുകൊണ്ടിരുന്ന ഓക്സിജന്റെ അളവിലും കുറവുണ്ടാവുന്നു. 


ഈ രോഗി  യഥാസമയം തന്നെ രണ്ടു വാക്സിനും എടുത്തിരുന്നു എങ്കിലും അവരെ കൊവിഡ് സാരമായി തന്നെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മയക്കം വിട്ടുണർന്ന ഇവർ  തന്നെ രക്ഷിച്ച മരുന്നിന്റെ പേര് കേട്ടപ്പോൾ ചിരി അടക്കാനായില്ല.     ലിങ്കൺ ഷെയർ സർക്കാർ ആശുപത്രിയിൽ ആണ് സംഭവം നടന്നത് .



KERALA NEW DAILY, MALAYALAM NEWS, KERALA VARTHA, KERALA NEWS DAILY UPDATES, VIRAL, SOCIAL, REGIONAL







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍