തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കും; മത ചടങ്ങുകൾക്കും നിയന്ത്രണം;

 




തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കും. ടിപിആർ 20 ന് മുകളിലുള്ള സ്ഥലങ്ങളിൽ മത ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കുന്നതിന് അനുമതി നൽകും.


കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ മതപരമായ ചടങ്ങുകൾക്കും ബാധകം. ടിപിആർ 20 ന് മുകളിലുള്ള സ്ഥലങ്ങളിൽ മത ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കുന്നതിന് അനുമതി നൽകും.


തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കും. ഇതു സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമായിരിക്കും നേരിട്ട് വാദം കേൾക്കുക. കോടതി മുറികളിൽ 15 പേർക്ക് മാത്രമാണ് പ്രവേശനം. കോടതി മുറികളിൽ പൊതു ജനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും.


കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു.


വിവാഹ/ മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. എല്ലാ പൊതു ചടങ്ങുകളും സാമൂഹിക ഒത്തുചേരലുകളും സംഘാടകർ ഉടനടി റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.


 










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍