ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല: ജോയ് മാത്യു

ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല എന്ന് നടൻ ജോയ് മാത്യു ഇരയ്‌ക്കൊപ്പം എന്ന് പറയുന്നവർ കുറ്റവാളിക്കൊപ്പം സഹകരിക്കില്ല എന്ന് പറയാൻ തയ്യാറാവാത്തതിനെ ചോദ്യം ചെയ്ത കുറിപ്പ് കഴിഞ്ഞ ദിവസം എഴുതിയ ജോയ് മാത്യുവിനോട് താങ്കൾ അത് ആദ്യം ചെയ്യൂ എന്ന് ചിലർ സോഷ്യൽ മീഡിയയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.

തന്റെ നിലപാടുകാരണം അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും തന്നെ ബാധിച്ചിട്ടില്ല എന്നും ജോയ് മാത്യു പറയുന്നു. താൻ ദിലീപിനൊപ്പം സഹകരിക്കില്ല എന്ന് പറഞ്ഞതിന്റെ തെളിവായി പത്രക്കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല .

(Times of India .12/7/2017)കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.

https://ift.tt/3nkYhXI


from ഇ വാർത്ത | evartha https://ift.tt/3tkFKi6
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍