കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ സാധ്യത

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു കോവളത്ത് വിദേശ പൗരനെ ( സ്വീഡൻ) അവഹോളിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഗ്രേഡ് എസ്ഐയ്ക്ക്പു റമേ കൂടുതല്‍, പോലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കാൻ സാധ്യത.

നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രിന്‍സിപ്പല്‍ എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും. പ്രാഥമിക അന്വേഷണത്തിന് ശേഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് ഇവർക്കെതിരായ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

കോവളം സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതെന്നാണ് സൂചന. ഇതോടുകൂടി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാനും സാധ്യത തെളിയുന്നുണ്ട്.



from ഇ വാർത്ത | evartha https://ift.tt/3JuNuDP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍