
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചെന്ന പെൺകുട്ടിയുടെ അച്ഛൻ ജയചന്ദ്രന്റെ അവകാശവാദം തള്ളി ഡിജിപിയുടെ ഓഫീസ്. മകളോടാണ് സംസ്ഥാന പോലീസ് മേധാവി മാപ്പ് ചോദിച്ചതെന്നും ഹൈക്കോടതി വിധി നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്നും ജയചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പക്ഷെ പെൺകുട്ടിയുടെ കുടുംബത്തെ ഡിജിപി ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നും അദ്ദേഹം . ക്ഷമ ചോദിച്ചിട്ടില്ലെന്നും പോലീസ് വക്താവ് അറിയിക്കുകയായിരുന്നു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നേരിട്ട് കൈമാറാൻ ജയചന്ദ്രനും മകളും പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു.മുൻപ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുകൾ കൈമാറിയിട്ടും പോലീസ് ഇത് കാര്യമായി പരിഗണിച്ചിരുന്നില്ല. അതിനാൽ ഹൈക്കോടതി ഉത്തരവ് നേരിട്ട് കൈമാറി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാൻ എത്തിയതെന്നും ജയചന്ദ്രൻ പറയുകയുണ്ടായി
ആറ്റിങ്ങലിൽ വെച്ച് മൊബൈൽ മോഷ്ടാക്കളെന്ന് മുദ്രകുത്തിയാണ് ഇവരെ പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിത പരസ്യ വിചാരണ നടത്തിയത്. സംഭവത്തിന് പിന്നാലെ ഈ കേസിൽ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
from ഇ വാർത്ത | evartha https://ift.tt/3nzGmwB
via IFTTT
0 അഭിപ്രായങ്ങള്‍