യുകെയില്‍ പ്രസിദ്ധീകരിച്ച ഒരു ജേര്‍ണലില്‍ പറയുന്നതനുസരിച്ച് ആഴ്ചയില്‍ 14യൂണിറ്റ് മദ്യം കഴിക്കാം എന്നാണ്. എന്നാല്‍ ഈ അളവില്‍ മദ്യം കഴിക്കുന്നതുപോലും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. യുകെ ബയോബാങ്ക് പഠനത്തില്‍ നിന്ന് ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ 40നും 69നും ഇടയില്‍ പ്രായമുള്ള 3,50,000 ജനങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നിട്ടുണ്ട്. ഇതില്‍ 3,33,259 പേരും കുറഞ്ഞ അളവില്‍ മദ്യം കഴിച്ചവരാണ്. ആഴ്ചയില്‍ 14യൂണിറ്റില്‍ താഴെ മാത്രം മദ്യം കഴിച്ചവരില്‍ ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാദ്ധ്യത 23 ശതമാനം വര്‍ദ്ധിച്ചതായും കണ്ടെത്തി.
പുകവലി നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പറഞ്ഞതുപോലൊരു മിഥ്യയാണ് ചെറിയ അളവിലുള്ള മദ്യപാനം ആരോഗ്യത്തെ ബാധിക്കില്ല എന്നതും.
ആഴ്ചയില്‍ 14യൂണിറ്റില്‍ താഴെ ബിയറോ മറ്റേതെങ്കിലും മദ്യമോ കഴിക്കുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരുന്നതിനും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തില്‍ ഗുരുതരമാവുന്നതിനും കാരണമാകുന്നു. മുമ്ബ് നടത്തിയിട്ടുള്ള പഠനങ്ങള്‍ തെറ്റാണെന്ന് പുതിയ പഠനങ്ങളും വരും കാലങ്ങളില്‍ നടക്കാന്‍ പോകുന്ന പഠനങ്ങളും തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 അഭിപ്രായങ്ങള്‍