അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

സംസ്ഥാന തലസ്ഥാനത്ത് ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു. കൊവിഡ്‌വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേള മാറ്റിവെക്കാന്‍ തീരുമാനമായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിക്കുകയായിരുന്നു.

കൊവിഡ്‌ സാഹചര്യത്തില്‍ ക്രമേണ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/3rsRbRY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍