മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പുറപ്പെട്ടു

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പുറപ്പെട്ടു . ഇന്ന് പുലർച്ചയ്ക്ക് മൂന്നരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് പുലർച്ചെ 4.40 നുള്ള എമിറേറ്റ്‌സ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

അദ്ദേഹത്തിനൊപ്പം ഭാര്യ കമലയും, പേഴ്‌സണൽ അസിസ്റ്റന്റ് സുനീഷും ഉണ്ട്. അമേരിക്കയിൽ ഇത്തവണ മൂന്നാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ചികിത്സയാണ്ഉള്ളത്. ജനുവരി 29 വരെ ചികിത്സ നീളും. ഈ കാലയളവിൽ അദ്ദേഹത്തിന്റെ ചുമതല കേരളത്തിൽ മറ്റാർക്കും നൽകിയിട്ടില്ല. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.



from ഇ വാർത്ത | evartha https://ift.tt/3GB4Nkz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍