അർദ്ധരാത്രി അടിയന്തര സിറ്റിംഗ്; ചരക്ക് കപ്പലിന്റെ കൊച്ചിയിൽ നിന്നുള്ള യാത്ര തടഞ്ഞ് ഹൈക്കോടതി

അർദ്ധരാത്രി നടത്തിയ അടിയന്തര സിറ്റിംഗിൽ കൊച്ചിയിൽ നിന്നുള്ള ചരക്ക് കപ്പൽ എം വി ഓഷ്യൻ റോസ് ന്റെ യാത്ര അർധരാത്രി തടഞ്ഞ് ഹൈക്കോടതി. കേരളത്തിൽ ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് രാത്രി സിറ്റിംഗ് നടത്തുന്നത്.

കൊച്ചിയിൽ വെച്ച് കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടി രൂപ നൽകാൻ ഉണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഈ ഇടപെടൽ. ഇന്ന് പുലർച്ചെ കപ്പൽ തീരം വിടുന്ന സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രാത്രി അടിയന്തരമായി കേസ് പരിഗണിച്ചത്.

കപ്പൽ അധികൃതർ പണം നൽകാൻ രണ്ടാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ അറിയിക്കുകയും ചെയ്തു.



from ഇ വാർത്ത | evartha https://ift.tt/3AtkGHz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍