ലതാ മങ്കേഷ്കറുടെ ആരോഗ്യനില ഗുരുതരം; സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ള ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി. ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവർക്ക് പുറമെ ലതാ ന്യുമോണിയ ബാധ കൂടിയുണ്ടായി ആരോഗ്യനില വഷളാവുകയായിരുന്നു.

92 കാരിയായ ഭാരത് രത്ന ജേതാവായ ലത ഇപ്പോൾ ഐസിയുവിലാണ് ഉള്ളത്. ചികിത്സയിലുള്ള ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. പൂർണ്ണമായും ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.

” ലതാജി ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.” – ബ്രീച് കാൻഡി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രതീത് സംദനി മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം വീട്ടിലെ സഹായിയിൽ നിന്നാണ് ലതാ മങ്കേഷ്‌കർക്ക് കോവിഡ് ബാധയേറ്റത്.



from ഇ വാർത്ത | evartha https://ift.tt/3ful6nj
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍