
സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേരളത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രിയെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍ എസ് നുസൂര്‍. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പര്‍ മുഖ്യമന്ത്രി മുഹമ്മദ് റിയാസ് ആണെന്നും നുസൂര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കോവളത്തു സ്വീഡിഷ് പൗരനെ പൊലീസ് അപമാനിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെതിരായ മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
എന്‍ എസ് നുസൂര്‍ പറഞ്ഞത്: ‘സൂപ്പര്‍ മുഖ്യമന്ത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ട. മുഹമ്മദ് റിയാസാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പാർട്ടിയുടെ ഉള്ളിൽ നിന്ന് പോലും വലിയ വിമര്‍ശനം ഇക്കാര്യത്തിൽ ഉയരുന്നുണ്ട്. റിയാസ് പറയുന്ന എല്ലാ കാര്യങ്ങളും എല്ലാ വകുപ്പിലും നടക്കും. ആരേയും കുറ്റം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.’
മുഹമ്മദ് റിയാസിന് പകരമായി മറ്റേതെങ്കിലും മന്ത്രിമാരാണ് ആഭ്യന്തര വകുപ്പിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നതെങ്കലും എന്താകുമായിരുന്നുവെന്ന് പറയേണ്ടകാര്യമില്ലെന്നും നുസൂര്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ, സംസ്ഥാനത്തെ എല്ലാ വകുപ്പിനെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്യം മന്ത്രിയ്ക്കുണ്ടെന്നും. അത് മുഖ്യമന്ത്രി കേട്ടേ മതിയാകുവെന്നും നുസൂര്‍ കൂട്ടിച്ചേര്‍ത്തു.
from ഇ വാർത്ത | evartha https://ift.tt/32PRgqj
via IFTTT
0 അഭിപ്രായങ്ങള്‍