മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം; പൊലീസ് ലാത്തിവീശി; മാത്യു കുഴൽനാടൻ എംഎൽഎയ്ക് പരുക്ക്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങിയ സംഘർഷം ഏകദേശം അര മണിക്കൂർ സമയം നീണ്ടുനിന്നു. ഇരു വിഭാഗത്തിന്റെയും കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരുക്ക് പറ്റിയിട്ടുണ്ട്.

സംഘർഷം നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. ഇടുക്കിയിൽ കഴിഞ്ഞ ദിവസം നടന്ന ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തിയ പ്രതിഷേധങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തിരുന്നു. ഇതിനെതിരെയായിരുന്നു ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിൻ്റെ എതിരെ ഡിവൈഎഫ്ഐ പ്രകടനം വന്നതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.



from ഇ വാർത്ത | evartha https://ift.tt/3nnb2B3
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍