കേരളത്തിൽ കൊവിഡ് മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല: മന്ത്രി വീണാ ജോർജ്

കേരളത്തിൽ കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകൾക്ക് ക്ഷാമമെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് അവർ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, തിരുവനന്തപുരത്തെ സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ വ്യക്തമായ മറുപടി ആരോഗ്യമന്ത്രി പറഞ്ഞില്ല. എല്ലാ സർക്കാർ, അർദ്ധ സർക്കാർ രാഷ്ട്രീയ സമ്മേളനങ്ങളിലും കൊവിഡ് പ്രോട്ടോകോൾ ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ക്വാറന്റീൻ അടക്കമുള്ള കാര്യങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.



from ഇ വാർത്ത | evartha https://ift.tt/3fs3PLv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍