റിയല്‍മി 9 ഐ വിപണിയിലേക്ക്; Realme Smarts Phone

 

realme 9i




റിയല്‍മി അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി 9 ഐ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. റിയല്‍മി 8 ഐയ്ക്ക് ശേഷം ഐ സീരീസില്‍ വരുന്ന ഫോണാണിത്. പുതിയ പ്രൊസസറും ഡിസൈനുമെല്ലാണാണ് കമ്പനി 9 ഐയ്ക്ക് നല്‍കിയിരിക്കുന്നത്. 


6.6 ഈഞ്ച് എല്‍സിഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 90 ഹേര്‍ട്സ് റിഫ്രഷ് റേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആറ് എന്‍എം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്.


ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ മറ്റൊരു ആകര്‍ഷണം. പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). ഇതിന് പുറമെ രണ്ട് എംപി മാക്രോയും രണ്ട് എംപി ഡെപ്ത് സെന്‍സറും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ. ഇടതു ഭാഗത്തായാണ് സെല്‍ഫി ക്യാമറയുടെ സ്ഥാനം.


5000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 9 ഐയില്‍. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ പോർട്ട്, മൈക്രോ എസ്ഡിഎക്സ്സി സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ.


രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ എത്തുന്നത്. നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 13,999 രൂപയാണ് വില. ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന വേരിയന്റിന് 15,999 രൂപയുമാണ് വില. ജനുവരി 25 മുതല്‍ ഫോണ്‍ വിപണിയിലെത്തും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍