എയര്‍ ഇന്ത്യ ജീവനക്കാര്‍ അനിശ്ചിതലകാല സമരത്തിലേക്ക്; സമരം 15 മുതല്‍; സര്‍വീസുകളെ ബാധിക്കും,

 



എയര്‍ ഇന്ത്യ ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു. ക്യാബിന്‍ ക്രൂവിനോട് വിവോചനപരമായി പെരുമാറുന്നു എന്ന ആരോപിച്ചാണ് യൂനിയന്‍ പണിമുടക്ക് നടത്തുന്നത്. ഈ മാസം 15 മുതലാണ് പണിമുടക്ക് ആരംഭിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.


ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം ഉണ്ടായ ക്യാബിന്‍ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരുവര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.


ഓപ്പറേഷന്‍ ഫിനാന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമന കരാര്‍ കാലാവധി നിലനിര്‍ത്തുകയും ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ മാത്രം ഒരു വര്‍ഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണെന്നും ഇതിന് പുറമെ ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം സംഭവിച്ച ക്യാബിന്‍ ക്രൂ ജീവനക്കാരനെഗ്രൗണ്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.


പുതിയ നിയമനത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏകപക്ഷീയമാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയിസ് സൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. മാനേജ്‌മെന്റ് ഇഷ്ടക്കാരെ യോഗ്യത മാനദണ്ഡവും പ്രായപരിധിയും മറികടന്ന് നിയമിക്കുന്നുവെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ലെന്നും ഇതേതുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. 300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുക. ഏകദേശം 86 വിമാന സര്‍വ്വീസുകളാണ് ഓരോ ആഴ്ച്ചയും കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. അനിശ്ചിതകാല സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടു പോയാല്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസിനെ കാര്യമായി ബാധിക്കും. അതേസമയം സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരുമായി മാനേജ്‌മെന്റ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് വിവരം.


ടാറ്റ ഗ്രൂപ്പ് യെ ഏറ്റെടുത്ത് അടുത്ത ആറ് മാസത്തിനുള്ളില്‍ സ്റ്റാഫ് ക്വാര്‍ട്ടേര്‍സ് ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലും എയര്‍ ഇന്ത്യ സമരം നടത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് സ്റ്റാഫും സര്‍വീസ് എഞ്ചിനിയേര്‍സുമാണ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. നവംബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല സമരം എന്നാണ് ജീവനക്കാരുടെ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 15 നുള്ളില്‍ വീടൊഴിയാമെന്ന് എഴുതിക്കൊടുക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ സമരത്തിന് പ്രഖഥ്യാപിച്ചത്. എയര്‍ ഇന്ത്യയുടെ 7000ത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും എയര്‍ ഇന്ത്യ കോളനികളിലാണ് താമസിക്കുന്നത്18000 കോടി രൂപാ വാഗ്ദാനം ചെയ്താണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. എയര്‍ ഇന്ത്യ ജീവനക്കാരും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും ഇനി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായാണ് ജോലി ചെയ്യുക.


ഇവരെ ഒരു വര്‍ഷത്തേക്ക് പിരിച്ചുവിടാനാവില്ല. അടുത്ത വര്‍ഷം പിരിച്ചുവിട്ടാലും വിആര്‍എസ് കൊടുക്കണം. അതിന് പുറമെ ഗ്രാറ്റുവിറ്റി, പിഎഫ് ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കണം.നീണ്ട 68 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എയര്‍ ഇന്ത്യ അതിന്റെ സ്ഥാപകരിലേക്ക് മടങ്ങിയെത്തുന്നത്. മന്ത്രിമാരുടെ ഒരു പാനല്‍ ആണ് എയര്‍ ഇന്ത്യയുടെ ലേലം പ്രഖ്യാപിച്ചത്. നേരത്തെ, രണ്ട് ലേലക്കാര്‍ ആണ് എയര്‍ ഇന്ത്യയ്ക്കായി ബിഡുകള്‍ നല്‍കിയത്. എയര്‍ ഇന്ത്യയ്ക്കായി ടാറ്റ സണ്‍സ് 18,000 കോടിയുടെ ബിഡ് നല്‍കിയപ്പോള്‍ അജയ് സിംഗ് 15,100 കോടിയാണ് നല്‍കിയത്.



MALAYALAM NEWS, KERALA NEWS, KERALA NEWS DAILY, KERALA NEWS DAILY UPDATE










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍