
തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. കഴിഞ്ഞ ദിവസം രാവിലെയാണ് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായത്. സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായത്.11, 13, 14 വയസ്സാണ് കുട്ടികളുടെ പ്രായം. അതേസമയം, വീട്ടില്‍ നിന്ന് പണമെടുത്താണ് കുട്ടികള്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
പാളയത്തുള്ള വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെ ഇപ്പോൾ തെരച്ചില്‍ തുടരുകയാണ്. കാണാതായ കുട്ടികളിലൊരാള്‍ മുന്‍പും വീടുവിട്ടിറങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/3sCiQSN
via IFTTT
0 അഭിപ്രായങ്ങള്‍