
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകൾ തോറും പ്രചാരണം നടത്താൻ സിപിഎം തീരുമാനം. പദ്ധതിക്കായി ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി. വിചാരിക്കുന്ന രീതിയിൽ പദ്ധതി യാഥാർത്ഥ്യമാക്കുമ്പോൾ ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും, ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.
പദ്ധതി പൂർണ്ണതയിൽ എത്തുമ്പോൾ ആകെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി നേരിട്ട് ബാധിക്കുന്ന 9314 കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. അതേസമയം, കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നും ലഘുലേഖയിൽ വിമർശനമുണ്ട്. പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നു.
from ഇ വാർത്ത | evartha https://ift.tt/3HbjWcj
via IFTTT
0 അഭിപ്രായങ്ങള്‍