മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ എൻ.സി.പി. നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് അറസ്റ്റിൽ. 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് ഈ വർഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇ.ഡി. തനിക്കയച്ച സമൻസ് റദ്ദാക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനിൽ ദേശ്മുഖ് വാദിക്കുന്നത്. മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന പരംബീർ സിങ്ദേശ്മുഖിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. നൂറുകോടി പ്രതിമാസം ശേഖരിക്കാൻ പോലീസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. ഈ കേസിൽ ദേശ്മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു. പരംബീർ സിങ്ങിനെതിരെ ദേശ്മുഖ് മാനനഷ്ടകേസും നൽകി. പിന്നീട് പരംബീർ സിങ്ങിനെ കാണാതാവുകയും ചെയ്തു. പരംബീർ സിങ്ങിനായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ആൾ ഇപ്പോൾ എവിടെയാണെന്ന് ദേശ്മുഖ് കഴിഞ്ഞ ദിവസം ചോദിച്ചു. അതേസമയം, പരംബീർ സിങ്ബെൽജിയത്തിലുണ്ടെന്ന ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. Content Highlights: Former Maharashtra minister and NCP leader Anil Deshmukh arrested
from mathrubhumi.latestnews.rssfeed https://ift.tt/3wkxtu1
via IFTTT
0 അഭിപ്രായങ്ങള്‍