തിരുവനന്തപുരം: ഗുരുവായൂർ സത്യാഗ്രഹത്തിന് മുന്നോടിയായി ജാഥ നയിച്ച എ.കെ.ജി.യെ തല്ലിയ പ്രമാണിമാരുടെ കുറുവടി ഇപ്പോഴും പലരും സൂക്ഷിച്ചുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 90 വർഷം കഴിഞ്ഞിട്ടും ആ കുറുവടിയുമായി ചിലർ കേരളത്തിലെ ചില വിഭാഗങ്ങളെ രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹ നവതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ ഗാന്ധിജിയെ ചില പ്രമാണിമാർ വേദിയിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. ഗാന്ധിജി കൊല്ലപ്പെട്ടശേഷവും ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കാനും ഗാന്ധിയൻ ആശയങ്ങളെ തുടച്ചുനീക്കാനും ശ്രമിക്കുന്നുണ്ട്. അതിനെതിരായ കേരളീയരുടെ താക്കീതായിക്കൂടി ഗുരുവായൂർ നവതി ആഘോഷങ്ങൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്കും മുഖ്യമന്ത്രി തുടക്കംകുറിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ZNPBjK
via IFTTT
0 അഭിപ്രായങ്ങള്‍