മെൽബൺ: ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ൻ വോണിന് വാഹനാപകടത്തിൽ പരിക്ക്. മകൻ ജാക്സണോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്കിൽ നിന്ന് തെന്നിവീണ വോണും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വോൺ തന്നെയാണ് ബൈക്കോടിച്ചത്. 52 കാരനായ വോണിനെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസിൽ വോൺ കമന്റേറ്ററാണ്. അതിനുമുൻപ് പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് മുൻ ഓസ്ട്രേലിയൻ സ്പിന്നർ. Content Highlights: Legendary Australia Spinner Shane Warne Injured In Motorbike Accident
from mathrubhumi.latestnews.rssfeed https://ift.tt/3HZez0V
via IFTTT
0 അഭിപ്രായങ്ങള്‍