തിരുവല്ല:ലൈംഗിക പീഡനത്തിന് ശേഷം ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരേ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരാണ് പ്രധാന പ്രതികൾ. സിപിഎം മുൻ വനിതാ നേതാവാണ് പരാതിക്കാരി.കാറിൽ വിളിച്ചുകയറ്റി ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്ത് നൽകി മയക്കി പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 മെയ് മാസത്തിലാണ് സംഭവം നടന്നത്. ലൈംഗികമായി പീഡിപ്പിച്ച് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്നാണ് പരാതി. കോട്ടാലി ബ്രാഞ്ച് സെക്രട്ടറിസജിമോൻ, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നാസർ എന്നിവർക്കെതിരേയാണ് പരാതി ലഭിച്ചിരിക്കുന്നത്. തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കേസിൽ മറ്റ് പത്ത് പേർ കൂടിയുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്. വനിതാ നേതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി. Content Highlights:molestation case against CPIM Kottali Branch Secretary
from mathrubhumi.latestnews.rssfeed https://ift.tt/2Zt1wDw
via IFTTT
0 അഭിപ്രായങ്ങള്‍