കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ഭാവനിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി ലീഡ് നേടിയിട്ടുണ്ട്. ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളാണ് ബി.ജെ.പി. സ്ഥാനാർഥി. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ഭവാനിപ്പൂർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സൊവെൻദേബ് ചഠോപദ്ധ്യായയാണ് വിജയിച്ചത്. മമതയ്ക്ക് മത്സരിക്കാൻ വേണ്ടി സൊവെദേബ് രാജിവയ്ക്കുകയായിരുന്നു. നന്ദിഗ്രാമിൽ ബി.ജെ.പി.യുടെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. 2011ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി മമത മത്സരിച്ച മണ്ഡലമാണ് ഭവാനിപ്പൂർ. പിന്നീട് 2016ലും ഇവിടെ നിന്നാണ് മമത വിജയിച്ചത്. സി.പി.എമ്മും ഇവിടെ മത്സരിക്കുന്നുണ്ട്. ഭവാനിപ്പൂരിന് പുറമെ ഒഡിഷയിലെ പിപ്ലി മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ബി.ജെ.ഡി എം.എൽ.എ പ്രദീപ് മഹാരഥി അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പ്രദീപിന്റെ മകൻ രുദ്രപ്രതാപാണ് ബി.ജെ.ഡി സ്ഥാനാർഥി. ഒടുവിൽ വിവരം ലഭിച്ചപ്പോൾ രുദ്രപതാപ് ലീഡ് ചെയ്യുകയാണ്. Content Highlights:Bhabanipur Pipili Assembly constituency Bypoll Mamata Banerjee
from mathrubhumi.latestnews.rssfeed https://ift.tt/3BhZKmg
via IFTTT
0 അഭിപ്രായങ്ങള്‍