ബാഴ്സലോണ: തുടർതോൽവികളിൽ നിന്ന് ടീമിനെ കരകയറ്റാൻ കഴിയാത്ത ഡച്ച് പരിശീലകൻ റൊണാൾഡ് കോമാനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്സലോണ. ക്ലബ്ബിന്റെ ഇതിഹാസ താരം സാവി ഹെർണാണ്ടസ് കോമാന് പകരക്കാരനായേക്കും. കഴിഞ്ഞ സീസണിലാണ് കോമാൻ ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലയണൽ മെസിയുമായി പോലും നല്ല ബന്ധം സ്ഥാപിക്കാൻ കഴിയാതിരുന്ന പരിശീലകനാണ് കോമാൻ. റയോ വല്ലക്കാനോയുമായുള്ള മത്സരത്തിൽ തോറ്റ് പോയിന്റ് പട്ടികയിൽ ടീം ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് കോമാനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്.അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് കാറ്റാലൻ ക്ലബ്ബിന് വിജയിക്കാനായത്. ഈ സീസണിൽ വളരെ പരിതാപകരമാണ് ബാഴ്സയുടെ അവസ്ഥ. ഇങ്ങനെ പോയാൽ ടീം അടുത്ത വർഷം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ പോലും സാധ്യതയില്ല. ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ റയലിനോട് തോറ്റപ്പോൾ തന്നെ കോമാന്റെ കാര്യത്തിൽ ഏകദേശ തീരുമാനം ബാഴ്സ കൈക്കൊണ്ടിരുന്നു. കോമാന് പകരക്കാരനാകാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന സാവി നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെർജി ബാറുവാനെ നിയമിതനാകും. ബാഴ്സയുടെ മുൻ പ്രസിഡന്റ് ബാർതമ്യൂവാണ് കോമാനെ പരിശീലകനായി നിയമിച്ചത്. ആദ്യ സീസണിൽ കോപ്പ ഡെൽ റേ കിരീടം നേടാനും ഒപ്പംമെസിയെ ഒരു സീസൺ കൂടി പിടിച്ച് നിർത്താൻ കഴിഞ്ഞതും കോമാന്റെ നേട്ടങ്ങളായിരുന്നു. പിന്നീടങ്ങോട്ട് ബാഴ്സയ്ക്കും കോമാനും അത്ര നല്ല കാലമായിരുന്നില്ല. ടീം കടന്ന് പോകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്. കോമാൻ കൈയൊഴിഞ്ഞലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായി തകർപ്പൻ പ്രകടനം നടത്തുന്നു. ചെറിയ ടീമുകളോട് പോലും ബാഴ്സ വിയർക്കുന്നു. വലിയ എതിരാളികളോട് നാണംകെട്ട രീതിയിൽ തോൽക്കുന്നു. ബാഴ്സ നേരിടുന്ന ഈ പ്രതിസന്ധികൾക്കൊന്നും കോമാന്റെ കൈയിൽ പരിഹാരമുണ്ടായിരുന്നില്ല. Content Highlights: fc barcelona coach Ronald koeman sacked
from mathrubhumi.latestnews.rssfeed https://ift.tt/3bfzrSu
via IFTTT
0 അഭിപ്രായങ്ങള്‍