അധികാരം കിട്ടിയാല്‍ ഇങ്ങനെയാവണം; കേന്ദ്രമന്ത്രി ഗഡ്കരിയെ പ്രകീര്‍ത്തിച്ച് ശരദ് പവാര്‍

മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പരസ്യമായി പ്രകീർത്തിച്ച് മുൻകേന്ദ്രമന്ത്രിയും എൻ.സി.പി. അധ്യക്ഷനുമായ ശരദ് പവാർ. അധികാരം ലഭിച്ചാൽ അത് ഉപയോഗിച്ച് വികസനപ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്ന കാര്യത്തിൽ നിതിൻ ഗഡ്കരി ഒരു മാതൃകയാണെന്നാണ് പവാർ പറഞ്ഞത്. അഹമ്മദ്നഗറിൽ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങിനിടെയായിരുന്നു പവാറിന്റെ പുകഴ്ത്തൽ. നിതിൻ ഗഡ്കരി അഹമ്മദ്നഗറിൽ ഒരുപാട് പദ്ധതികൾക്ക് തുടക്കംകുറിക്കാൻ പോകുന്നു എന്ന് അറിഞ്ഞതുകൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തത്. നഗരത്തിന്റെ ദീർഘകാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതികളാണിവ. ഇതിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഞാൻ കൂടി പങ്കാളിയാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. സാധാരണനിലയിൽ തറക്കല്ലിടലിനുശേഷം പദ്ധിതകളുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാവാറില്ല. എന്നാൽ, ഗഡ്കരിയുടെ പദ്ധികളിൽ തറക്കല്ലിട്ടുകഴിഞ്ഞാൽ ഉടനെ പ്രവൃത്തി ആരംഭിക്കുന്നത് കാണാം. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ജനപ്രതിനിധികൾക്ക് എങ്ങനെ പ്രവർത്തിക്കാനാവും എന്നതിനുള്ള ഉദാഹരണമാണ് ഗഡ്കരി. അദ്ദേഹം ചുമതലയേൽക്കുന്നതിന് മുൻപ് ഏതാണ്ട് അയ്യായിരം കിലോമീറ്റർ റോഡിന്റെ പ്രവൃത്തികളായിരുന്നു നടന്നിരുന്നത്. എന്നാലിന് പന്ത്രണ്ടായിരം കിലോമീറ്ററിലധികം നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു-പവാർ പറഞ്ഞു. Content Highlights:Nitin Gadkari, NCP, Sharad Pawar, Politics, development

from mathrubhumi.latestnews.rssfeed https://ift.tt/3A5NqUM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍