വിമാന യാത്രക്കൂലിയിലെ കൊള്ള അവസാനിപ്പിക്കണം -എം.വി. ശ്രേയാംസ് കുമാർ

എം.വി. ശ്രേയാംസ് കുമാർ എം.പി തിരുവനന്തപുരം: ഗൾഫ് നാടുകളിലേക്കുള്ള വിമാന യാത്രക്കൂലി ഉയർന്നനിലയിൽ തുടരുകയാണെന്നും ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി.) സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ എം.പി. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫിലേക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ചതിനു പിന്നാലെ ഇവിടങ്ങളിലേക്കു പോകാൻ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ തിരക്കാണ്. മാസങ്ങളായി തൊഴിലും വരുമാനവുമില്ലതെ നിന്നവർ എങ്ങനെയെങ്കിലും ജോലിസ്ഥലത്തെത്താനാണു ശ്രമിക്കുന്നത്. ഈ ദയനീയാവസ്ഥ ചൂഷണംചെയ്യാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നത്. യു.എ.ഇ.യിലേക്കുള്ള ടിക്കറ്റ് പതിനായിരത്തിൽ താഴെയായിരുന്നു. ഇപ്പോൾ മുപ്പതിനായിരത്തിലേറെയാണ്. സൗദിയിലേക്കുള്ള നിരക്ക് എഴുപതിനായിരത്തിനു മുകളിലായി. നിവൃത്തിയില്ലാത്തതിനാലാണ് അധികവില നൽകി യാത്രക്കാർ ടിക്കറ്റെടുക്കുന്നത്. കോവിഡ് കാലത്തെ നഷ്ടം നികത്താൻ വിമാനക്കമ്പനികൾ ഈ അവസരം ഉപയോഗിക്കുന്നത് കടുത്ത അനീതിയാണ്. ചൂഷണം അവസാനിപ്പിക്കാൻ വിമാനക്കമ്പനികൾക്ക് വ്യോമയാന വകുപ്പ് നിർദേശംനൽകണം. നഷ്ടം നികത്താൻ കേന്ദ്രസർക്കർ സഹായിക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യവും പരിഗണിക്കണം. യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ വിദേശകാര്യവകുപ്പും വ്യോമയാനവകുപ്പും ചേർന്ന് നടപടി സ്വീകരിക്കണമെന്നും ശ്രേയാംസ് കുമാർ ആവശ്യപ്പട്ടു.

from mathrubhumi.latestnews.rssfeed https://ift.tt/2YcIEaM
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍