തിരുവനന്തപുരം: മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധൻ ഡോ.എം. കൃഷ്ണൻ നായർ(81) അന്തരിച്ചു. തിരുവനന്തപുരം ആർ.സി.സി സ്ഥാപക ഡയറക്ടറാണ്. അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായി പ്രവർത്തിച്ചു. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ZucLMh
via IFTTT
0 അഭിപ്രായങ്ങള്‍