പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന മറുപടി അരുതെന്ന് സി.പി.എം നിർദേശം

തൃശ്ശൂർ : സി.പി.എം. ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളിൽ പ്രവർത്തകരെ പ്രകോപിതരാക്കുന്ന മറുപടി നേതാക്കളിൽനിന്നുണ്ടാകരുതെന്ന് നിർദേശം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയത്. ജില്ലയിൽ 15- മുതൽ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളിലെല്ലാം ഏറെ ചർച്ചയായത് കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പാണ്. ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾക്കെല്ലാം രണ്ടാമതായിരുന്നു സ്ഥാനം. മിക്കയിടത്തും നേതാക്കൾ പ്രവർത്തകരുമായി സൗഹൃദത്തിലാണ് വിശദീകരണം നൽകുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്കു കീഴിലെ ചില ബ്രാഞ്ചുകളിൽ രൂക്ഷമായ കടന്നാക്രമണങ്ങൾ പ്രവർത്തകരിൽനിന്നുണായി. തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ പേരെടുത്തുപറഞ്ഞാണ് പ്രവർത്തകർ ആഞ്ഞടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാർട്ടിയുടെ നിർദേശം വന്നത്. ജില്ലാ, ഏരിയാ-ലോക്കൽ കമ്മിറ്റിയംഗങ്ങൾക്കാണ് നിർദേശം നൽകിയത്. കരുവന്നൂർ വിഷയം ചർച്ചചെയ്യാൻ മതിയായ സമയമനുവദിക്കണം. ചർച്ചയുടെ ഘട്ടങ്ങളിൽ തടസ്സപ്പെടുത്തുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്യരുത്. മറുപടികളിൽ പ്രവർത്തകരെ പ്രകോപിതരാക്കുന്ന പരാമർശങ്ങൾ ഉണ്ടാവരുത്. സമ്മേളനകാലത്ത് അനവസര ചർച്ചകൾക്ക് വഴിയൊരുക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. മുന്നൂറോളം ബ്രാഞ്ച് സമ്മേളനങ്ങളാണ് ജില്ലയിൽ പൂർത്തിയായത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ കഴിവതും മത്സരങ്ങൾ ഒഴിവാക്കണമെന്നും സമവായങ്ങൾ ഉണ്ടാവണമെന്നും നിർദേശിച്ചിട്ടുണ്ട്. സി.പി.എം. സമ്മേളനങ്ങൾ

from mathrubhumi.latestnews.rssfeed https://ift.tt/3zF3Bbz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍