കാബൂൾ: 20 കൊല്ലത്തെ സൈനികസാന്നിധ്യം അവസാനിപ്പിച്ച് യു.എസ്. രാജ്യം വിട്ടതോടെ വമ്പൻറാലികൾനടത്തി ആഘോഷിക്കുകയാണ് താലിബാൻ. എന്നാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ കടുത്ത ഭക്ഷ്യക്ഷാമത്തിലും സാമ്പത്തികപ്രതിസന്ധിയിലുംപെട്ട് ഉലയുകയാണ്. മാസങ്ങളായി സർക്കാർജീവനക്കാർക്ക് ശമ്പളമില്ല. ബാങ്കുകളിൽ പണമില്ല. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു. തൊഴിലില്ല. സർക്കാർസേനയും താലിബാനും തമ്മിലുണ്ടായ മാസങ്ങൾനീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് അഞ്ചുലക്ഷത്തിലേറെപ്പേർക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവന്നു. രാജ്യം വൻവിപത്ത് നേരിടാനിരിക്കുന്നേയുള്ളൂവെന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പുനൽകി. അടിസ്ഥാനസൗകര്യങ്ങൾപോലും തകരുന്ന സ്ഥിതി. താലിബാൻ അധികാരം പിടിച്ചതോടെ ഐ.എം.എഫും ലോകബാങ്കുമടക്കമുള്ള അന്താരാഷ്ട്രസ്ഥാപനങ്ങളും രാജ്യങ്ങളും അഫ്ഗാനുള്ള സാമ്പത്തികസഹായം മരവിപ്പിച്ചു. ഫണ്ട് പുനരാരംഭിക്കാൻ യു.എസ്. ശുപാർശചെയ്യണമെന്ന് താലിബാൻ സെൻട്രൽ ബാങ്ക് ബോർഡംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉടനെയൊന്നും ഫലംകണ്ടേക്കില്ല. താലിബാൻ സംഘടനയ്ക്കുള്ളിലെ വിവിധ വിഭാഗങ്ങൾതമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ പശ്ചാത്തലത്തിൽ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ നിയുക്തസർക്കാരിന് ആകുമോയെന്ന ഭീതി ജനങ്ങൾക്കുണ്ട്. സർക്കാർ രൂപവത്കരണം അവസാനഘട്ടത്തിലാണെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്.* അധികാരം പിടിച്ചതിനുശേഷമുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് താലിബാന്റെ അനുമതി. ടീമിനെ ഓസ്‌ട്രേലിയയിലേക്ക് അയക്കാൻ അനുവാദം ലഭിച്ചെന്ന് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഹമീദ് ഷിൻവാരി അറിയിച്ചു.* കാലിഫോർണിയയിൽനിന്നുള്ള 24 വിദ്യാർഥികൾ അഫ്ഗാനിൽ കുടുങ്ങി.* അവശേഷിക്കുന്നവരെ ഒഴിപ്പിക്കാൻ ബ്രിട്ടൻ താലിബാനുമായി ചർച്ചനടത്തുന്നു * സ്ത്രീകളോടുള്ള മനോഭാവം താലിബാൻ മാറ്റണമെന്നും അഭയാർഥികളെ രാജ്യം വിടാൻ അനുവദിക്കണമെന്നും ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. * യു.എസ്. ദൗത്യം ദുരന്തംമാത്രമാണ് അഫ്ഗാന് സമ്മാനിച്ചതെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുതിൻ കീഴടങ്ങാതെ പഞ്ച്ശീർആയുധംവെച്ച് കീഴടങ്ങാൻ പഞ്ച്ശീറിലെ പ്രതിരോധസഖ്യത്തോട് താലിബാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. പഞ്ച്ശീർ വളഞ്ഞ് പ്രവിശ്യ നിയന്ത്രിക്കുന്ന സഖ്യവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് താലിബാൻ പറഞ്ഞു. അഫ്ഗാനിൽ താലിബാന്റെ നിയന്ത്രണത്തിനുപുറത്തുള്ള ഒരേയൊരു പ്രവിശ്യയാണ് ഹിന്ദുകുഷ് മലനിരകളിലുള്ള പഞ്ച്ശീർ. ‘എന്നെ ഉപേക്ഷിക്കരുത്’ -അപേക്ഷിച്ച് ബൈഡന്റെ രക്ഷകൻ“എന്നെയും എന്റെ കുടുംബത്തെയും ഇവിടെ മറന്നുകളയരുത്, രക്ഷിക്കണം”- അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെ ഹിമപാതത്തിൽനിന്ന് രക്ഷിച്ച അഫ്ഗാൻ പരിഭാഷകൻ മുഹമ്മദിന്റെ അപേക്ഷയാണിത്. 13 കൊല്ലംമുമ്പുള്ള സന്ദർശനവേളയിൽ അഫ്ഗാനിലുണ്ടായ ഹിമപാതത്തിൽനിന്ന് അന്നത്തെ യു.എസ്. സെനറ്ററായിരുന്ന ജോ ബൈഡനെയും മറ്റുരണ്ട് സെനറ്റർമാരെയും രക്ഷപ്പെടുത്തിയ സംഘത്തിൽ മുഹമ്മദുമുണ്ടായിരുന്നു. ബൈഡൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ ഹിമപാതത്തിൽ കുടുങ്ങിയപ്പോഴാണ് തങ്ങൾ സഹായിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണലിനുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ താലിബാനിൽനിന്നൊളിച്ചാണ് താനും ഭാര്യയും നാലുമക്കളും കഴിയുന്നതെന്നും രാജ്യംവിടാൻ എങ്ങനെയെങ്കിലും സഹായിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
from mathrubhumi.latestnews.rssfeed https://ift.tt/3DElaM1
via IFTTT
0 അഭിപ്രായങ്ങള്‍