നട്ടെല്ല് പണയം വയ്ക്കാത്ത നായകന്‍ വാരിയംകുന്നന്റെ വേഷം ധരിക്കും-സിദ്ദിഖ് ചേന്ദമംഗല്ലൂര്‍

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നിന്ന് നടൻ പൃഥ്വിരാജും സംവിധായകൻ ആഷിക് അബുവും പിൻമാറിയതിന് പിന്നാലെ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ. തന്റെ ഫേയ്സ്ബുക്കിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം അറിയിച്ചത്. സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ കുറിപ്പ് വാരിയം കുന്നന്റെ യഥാർത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കിൽ സംവിധാനം ചെയ്യാൻ ഞാൻ തയ്യാറാണ്.ഇന്ന് രാത്രി 8 മുതൽ 10 മണി വരെ നിരവധി പ്രൊഡക്ഷൻ ടീമുമായി സംസാരിച്ചു. നട്ടെല്ല് പണയം വെക്കാത്ത ഒരു നായകൻ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്. നിലവിലെ നിർമ്മാതക്കളും സ്ക്രിപ്റ്റ് ഡയറക്ട്റും തയ്യാറാണങ്കിൽ ഉറക്കെ വിളിച്ചു പറയൂ. മതേതരമണ്ണിൽ വർഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്. മലബാർ ലഹളയെ ആസ്പദാക്കി താൻ പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദും പറഞ്ഞു. വലിയ കാൻവാസിലുള്ള സിനിമയാണ് കോവിഡ് നിയന്ത്രണങ്ങൾ മാറിയാലാകും ചിത്രീകരണമെന്നും പി.ടി പറഞ്ഞു. നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പൃഥ്വിരാജും ആഷിക് അബുവും പിൻമാറിയതെന്ന് റിപ്പോർട്ടുകളുണ്ട്. മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് പൃഥ്വിരാജും ആഷിക് അബുവും ചേർന്ന് ചിത്രം പ്രഖ്യാപിച്ചത്. ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവചരിത്രത്തിന്റെ നൂറാംവാർഷികത്തിൽ (2021) ചിത്രീകരണം തുടങ്ങുമെന്നും പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. തുടർന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നൻ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമർശനങ്ങളാണ് ഉയർന്നത്. പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുൻകാല ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളും ചർച്ചയായി. തുടർന്ന് റമീസ് താൽക്കാലികമായി സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. Content Highlights:Prithviraj sukumaran Aashiq Abu withdraw from varriyam kunnan, Siddique Chennamangallur announces film

from mathrubhumi.latestnews.rssfeed https://ift.tt/3yGCNam
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍