ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് രണ്ടാനച്ഛന്റെ കഴുത്തില്‍ വെട്ടി, ഭാര്യ അറസ്റ്റില്‍

വിളവൂർക്കൽ: മകളെ പീഡിപ്പിച്ചെന്ന രണ്ടാം ഭാര്യയുടെ പരാതിക്കു പിന്നാലെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. ഭാര്യ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അവരെ അറസ്റ്റ് ചെയ്തു.ഭാര്യയുടെ പരാതിയിൽ പോക്സോ കേസിൽ ഭർത്താവിനെതിരേയും മലയിൻകീഴ് പോലീസ് കേസെടുത്തു. ഇയാൾ പാങ്ങോട് സൈനിക ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ്. മൂക്കുന്നിമലയിലെ എയർഫോഴ്സ് കേന്ദ്രത്തിലാണ് തമിഴ്നാട് സ്വദേശിയായ അമ്പതുകാരൻ ജോലിചെയ്യുന്നത്. ഭാര്യ 44 വയസ്സുള്ള തൃശ്ശൂർ സ്വദേശിനി മുംബൈയിൽ സ്ഥിരതാമസമുണ്ടായിരുന്നയാളാണ്. കഴിഞ്ഞ ജൂലായിലാണിവർ വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. സ്ത്രീക്ക് ആദ്യ വിവാഹത്തിൽ ആറരവയസ്സുള്ള പെൺകുഞ്ഞും ഭർത്താവിന് ആദ്യ വിവാഹത്തിൽ പതിനാറു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. വിളവൂർക്കൽ പെരുകാവിൽ വാടകവീട്ടിലാണിവരുടെ താമസം.ബുധനാഴ്ചയാണ് മകളെ പീഡിപ്പിച്ചെന്ന പരാതി ഭർത്താവിനെതിരേ സ്ത്രീ നൽകിയത്. രാത്രിയോടെയാണ് ഭർത്താവിനെ കഴുത്തിനു താഴെ വെട്ടേറ്റനിലയിൽ കണ്ടത്.രാത്രി പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസെത്തിയാണ് വ്യോമസേനാ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്. content Highlights: women arrested for murder attempt

from mathrubhumi.latestnews.rssfeed https://ift.tt/3n1WlDY
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍