തിരുവനന്തപുരം: സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകൻ സനൽ കുമാർ ശശിധരൻ. ഫേസ്ബുക്കിലാണ് സനൽ കുമാർ ശശിധരൻ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ച്ച ഫിലിം ഫോറത്തിൽ അന്വേഷണം നടത്തണമെന്നും സനൽ പറയുന്നു. സനൽ കുമാർ ശശിധരൻ കാഴ്ച്ച ഫോറത്തിലെ മുൻ അംഗമായിരുന്നു. . സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന ഫേയ്സ്ബുക്ക് പോസ്റ്റിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ പകർപ്പും പങ്കുവെച്ചിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. കാഴ്ച്ചയുടെ ഓഫിസിൽ അനാശ്യാസ്യപ്രവർത്തനങ്ങൾ നടന്നിരുന്നതായും സനൽ ആരോപിച്ചു. തന്നോട് സ്ത്രീകളായ സഹപ്രവർത്തകർ ഇത് സംബന്ധിച്ച പ്രശ്നങ്ങൾ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് കൊല്ലപ്പെട്ട ട്രാൻസ്ജെൻഡർ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനൽ കുമാർ ശശിധരൻ ആരോപണങ്ങൾ ഉയർത്തുന്നുണ്ട്. ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയിൽ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസിൽ ഉണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നും സനൽകുമാർ പറയുന്നു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരിൽ എന്ത് തന്നെ സംഭവിച്ചാലും പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നില്ല. എന്നാൽ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ കാഴ്ച്ചയിൽ നടക്കുന്ന സംഭവങ്ങൾക്കെതിരെ അന്വേഷണം ഉണ്ടാവണം- സനൽ വ്യക്തമാക്കി. Content Highlights:Sanal Kumar Sasidharan Director allegation against Kazhcha, Transgender shalus death investigation
from mathrubhumi.latestnews.rssfeed https://ift.tt/3DIDvYE
via IFTTT
0 അഭിപ്രായങ്ങള്‍