കൊല്ലം: ചിലരുടെ ശല്യംകാരണം വീട്ടിൽ അന്തിയുറങ്ങാൻ പറ്റാത്തതിനാൽ ട്രെയിനിൽ അഭയംതേടേണ്ടിവന്ന മഞ്ജുവിന്റെ മകൾ കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിരുദപഠനത്തിനു ചേർന്നു. ബുധനാഴ്ച അമ്മയ്ക്കും അനിയനുമൊപ്പം കോളേജിലെത്തിയ വിദ്യാർഥിനി പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിനെ കണ്ട് പ്രവേശനനടപടികൾ പൂർത്തിയാക്കി. ഇപ്പോൾ ഓൺലൈൻ ക്ളാസായതിനാൽ പഠിക്കാനുള്ള ഫോൺ കോളേജ് അധികൃതർ അടുത്തദിവസം അയച്ചുകൊടുക്കുമെന്ന് അധ്യാപകൻ പി.എസ്. വിമൽ പറഞ്ഞു. കോളേജിൽ ക്ലാസ് തുടങ്ങുമ്പോൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കാം. പത്താം ക്ളാസ് വിദ്യാർഥിയായ, മഞ്ജുവിന്റെ മകന് പഠിക്കാൻ പയ്യോളി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. വിനോദൻ അയച്ച മൊബൈൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3t6XlYw
via IFTTT
0 അഭിപ്രായങ്ങള്‍