1980കളുടെ ആരംഭം. നഴ്സറിപ്പാട്ടുകളുള്ള പുസ്തകം കുട്ടികൾക്കു വേണ്ടി തിരഞ്ഞുപോയതായിരുന്നു കമല ഭാസിൻ. ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനിലെ ജീവനക്കാരിയായ കമല സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദം ഉയർത്തുന്നവളുമായിരുന്നു. എന്നാൽ പുസ്തകശാലയിൽ കണ്ട പുസ്തകങ്ങളൊക്കെയും കമലയെ ഞെട്ടിച്ച് കളഞ്ഞു. അച്ഛന്മാരെ ജോലിക്കു വിടുന്നവയും അമ്മമാരെ വീട്ടുജോലികൾ ഏൽപ്പിക്കുന്നതുമായ പ്രമേയം കൊണ്ട് നിറഞ്ഞവയായിരുന്നു അവർ അവിടെ കണ്ട നഴ്സറി പാട്ടുപുസ്തകങ്ങളിൽ അധികവും.മാത്രമല്ല, കഥകളിലെ ആൺകുട്ടികൾ സാഹസികമായ പ്രകടനങ്ങൾക്ക് മുന്നിട്ടിറങ്ങുമ്പോൾ അടങ്ങിയൊതുങ്ങി വീടിന് അകത്തിരുന്നവരായിരുന്നു പെൺകുട്ടികൾ. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന ആളായിരുന്നു കമല. അങ്ങനെയുള്ള കമലയെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു പുസ്തകങ്ങളിലെ പുരുഷാധിപത്യം. കമല ജോലിക്കാരിയായ അമ്മയായിരുന്നു.അവരുടെ ഭർത്താവായിരുന്നു വീട്ടുകാര്യങ്ങൾ നോക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്തിരുന്നത്. അങ്ങനെയെങ്കിൽ പുരുഷാധിപത്യം നിറഞ്ഞ നഴ്സറിപ്പാട്ടുകൾക്കു പകരം സ്വന്തം വീടിന്റെ പശ്ചാത്തലമാക്കി, ജോലി ചെയ്യുന്ന അമ്മമാരെ കഥാപാത്രങ്ങളാക്കുന്ന നഴ്സറിപ്പാട്ടുകൾ സൃഷ്ടിച്ചു കൂടെയെന്ന് കമല ആലോചിച്ചു. അങ്ങനെ അമ്മ ജോലിക്കു പോകുന്ന അച്ഛൻ കുഞ്ഞിനെ നോക്കുന്ന നഴ്സറിപ്പാട്ടുകൾ പിറവി കൊണ്ടു. ഹിന്ദിയിലായിരുന്നു ആദ്യം എഴുതിയിരുന്നത്. തീർത്തും വിപ്ലവകരമായ ഒരു നീക്കം. പാട്ടുകൾ ശ്രദ്ധേയമായതോടെ 1982ൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജെൻസി ഫണ്ട് പാട്ടുകൾ പ്രസിദ്ധീകരിക്കാനായി മുന്നോട്ടു വന്നു. അഞ്ച് ഭാഷകളിലേക്കു കൂടി പാട്ടുകൾ വിവർത്തനം ചെയ്യപ്പെട്ടു. ജോലി ചെയ്യുന്ന അമ്മമാരും കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛന്മാരും നഴ്സറിപ്പാട്ടുകളിൽ ഇടം പിടിച്ചു. പെൺകുട്ടികളും ആൺകുട്ടികളെ പോലെ ഓടിക്കളിച്ചു.ലിംനീതിയെ കുറിച്ച് ബോധമുള്ളവരായി വേണം കുട്ടികൾ വളർന്നു വരാൻ എന്നായിരുന്നു കമലയുടെ കാഴ്ചപ്പാട്. മുപ്പത് വർഷങ്ങൾക്ക് ഇപ്പുറം ലിംഗനീതിയെ കുറിച്ച് സജീവമായ ചർച്ചകൾ രാജ്യത്ത് നടക്കുകയും ചെയ്യുമ്പോൾ ഏറെ ശ്രദ്ധേയമാണ് കമലയുടെ അന്നത്തെ നീക്കം. സ്ത്രീകൾക്ക് സഹായകമായ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. പക്ഷെ സമൂഹം നിയമത്തിനെക്കാൾ ബഹുദൂരം പിന്നിലാണ്. കമല പറയുന്നു. സസ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഗത് എന്ന സംഘടനയുടെ ഉപദേശകയാണ് ഇപ്പോൾ കമല. പുനഃപ്രസിദ്ധീകരണം
from mathrubhumi.latestnews.rssfeed https://ift.tt/39yyvbb
via IFTTT
0 അഭിപ്രായങ്ങള്‍