മൂന്നക്കത്തിന് മൂവായിരം പോയി, പിറ്റേന്നെടുത്ത ടിക്കറ്റിൽ ഷനിലിന് 75 ലക്ഷം

ഷനിൽ പറവൂർ : വല്ലപ്പോഴും ഭാഗ്യക്കുറിയിൽ പരീക്ഷണം നടത്തുന്ന ഷനിൽ 12 കോടിയുടെ ഓണം ബംബറിന്റെ ഒരു ടിക്കറ്റ് എടുത്തിരുന്നു. 3000 രൂപയുടെ സമ്മാനം ഷനിൽ എടുത്ത ടിക്കറ്റിന് മൂന്നക്കത്തിന് നഷ്ടപ്പെട്ടു. ആ വിഷമത്തിലിരിക്കെ പിറ്റേന്ന് എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. ചിറ്റാറ്റുകര പൂയപ്പിള്ളി മാട്ടുമ്മൽ എം. എസ്. ഷനിലിനാ (36) ണ് കേരള ഭാഗ്യക്കുറിയുടെ ചൊവ്വാഴ്ചത്തെ സ്ത്രീശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്. ഷനിലിന് കണ്ണൂർ അഴീക്കലിൽ വലകെട്ട് ജോലിയാണ്. ഒരു മാസം കൂടുമ്പോഴാണ് വീട്ടിൽ എത്തുക. പണിസ്ഥലത്തിനു സമീപത്തെ കംഫർട്ട് സ്റ്റേഷനിൽ പണം വാങ്ങാനിരിക്കുന്നവരിൽനിന്നു വാങ്ങിയ രണ്ട് ടിക്കറ്റിലൊന്നിനാണ് സമ്മാനമടിച്ചത്. നാട്ടിലെത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഏൽപ്പിച്ചു. എം.ജി. ഷാജിയുടെയും ഭദ്രകുമാരിയുടെയും മകനാണ് ഷനിൽ. സുജമോളാണ് ഭാര്യ. മകൻ ശ്രാവൺ കൃഷ്ണ. സഹകരണ ബാങ്കിൽ, താമസിക്കുന്ന വീടിന്റെ ആധാരം പണയം െവച്ചതിൽ, 11 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. അതു തീർക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ഷിനിൽ പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3CKaOsH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍