ലോകത്തെ 2700 ശതകോടീശ്വരന്മാർ കനിഞ്ഞാൽ എല്ലാ കുഞ്ഞുങ്ങളെയും രക്ഷിക്കാം -കൈലാഷ് സത്യാർഥി

യുണൈറ്റഡ് നേഷൻസ്: ലോകത്തെ 2700 ശതകോടീശ്വരന്മാർ ചേർന്ന് പ്രതിവർഷം 52 ശതകോടി ഡോളർ (ഏകദേശം 39 ലക്ഷം കോടി രൂപ) നൽകാൻ തയ്യാറായാൽ ദരിദ്രരാജ്യങ്ങളിലെ എല്ലാ കുട്ടികളെയും ഗർഭിണികളെയും രക്ഷിക്കാമെന്ന് നൊബേൽ പുരസ്കാരജേതാവ് കൈലാഷ് സത്യാർഥി. യു.എൻ. സംഘടിപ്പിച്ച ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതകോടീശ്വരന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സംഖ്യയല്ല. ഇത്രയും ശതകോടീശ്വരന്മാരുള്ള ലോകം ദരിദ്രമല്ലെന്നും സത്യാർഥി പറഞ്ഞു.

from mathrubhumi.latestnews.rssfeed https://ift.tt/3zYNs0F
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍