വിരട്ടലും ഭീഷണിയും വേണ്ട: തിരിച്ചടി താങ്ങില്ല-മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ

മുംബൈ: വേണ്ടിവന്നാൽ മുംബൈയിലെ ശിവസേന ആസ്ഥാനമന്ദിരം ഇടിച്ചുതകർക്കുമെന്ന ബി.ജെ.പി എം.എൽ.എ പ്രസാദ് ലാഡിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിയുടെ സ്വരം ശിവസേനയോട് വിലപ്പോവില്ല, കൃത്യമായ മറുപടിയുണ്ടാകും-താക്കറെ പറഞ്ഞു. മഹാരാഷ്ട്ര സർക്കാരിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരോട് പറയാനുള്ളത് അത്തരമൊരു നീക്കത്തിന് മുതിരുമ്പോൾ തിരിച്ചടി കിട്ടാൽ അത് താങ്ങാൻ ബുദ്ധിമുട്ടാകുമെന്ന് മാത്രമേ പറയാനുള്ളൂ-ഉദ്ധവ് പറഞ്ഞു. സഖ്യകക്ഷി സർക്കാരിൽ അംഗങ്ങളായ എൻ.സി.പിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കൂടി സാന്നിധ്യത്തിലാണ് ഉദ്ദവ് താക്കറെ ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം ശിവസേന ആസ്ഥാനമന്ദിരം തകർക്കുമെന്ന പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞു. Content Highlights: Udhav Thackarey gives fitting reply to BJP

from mathrubhumi.latestnews.rssfeed https://ift.tt/3fktc2h
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍