ഭോപ്പാൽ:മധ്യപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ അനധിക്യത നിർമ്മാണങ്ങൾ പൊളിച്ച്ജില്ലാ ഭരണക്കൂടം. ആദിവാസിയായ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ട്രക്കിൽ കെട്ടി വലിച്ച സംഘത്തിലുള്ളവരുടെ വീടുകളാണ് ജില്ലാ ഭരണക്കൂടം പൊളിച്ചു മാറ്റിയത്. ജെ.സി.ബിയും മറ്റും ഉപയോഗിച്ചായിരുന്നു നടപടി. ആദിവാസിയായ കാനഹയ്യലാൽ ഭീലാലാനെ മോഷ്ടാവെന്ന് ആരോപിച്ചാണ്ആൾക്കൂട്ടം ട്രക്കിൽ കെട്ടി വലിച്ചത്. കാലിൽ കയർ കുരുക്കിയായിരുന്നുട്രക്കിൽകെട്ടി വലിച്ചത്. തന്നെ വെറുതെ വിടാൻ അപേക്ഷിച്ചിട്ടും പ്രതികൾ ക്രൂരതതുടരുകയായിരുന്നു. ഇതിന് ശേഷം കള്ളനെ പിടികൂടിയെന്ന് ആരോപിച്ച് പോലീസിൽ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് കാനഹയ്യാലാലിനെജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിനെ കെട്ടിവലിക്കുന്ന ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കേസിൽ എട്ടോളം പ്രതികളെ തിരിച്ചറിഞ്ഞപോലീസ് അഞ്ചു പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്. Content Highlights: illegal constructions of accused in madhyapradesh incident demolished
from mathrubhumi.latestnews.rssfeed https://ift.tt/3kDSRok
via IFTTT
0 അഭിപ്രായങ്ങള്‍