ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ അവാനി ലേഖ്രയിലൂടെ ഇന്ത്യക്ക്ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോഡെയാണ് അവാനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. ടോക്യോയിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടിൽ അവാനി പുറത്തെടുത്തത്. Content Highlights: India`s Avani Lekhra Wins gold medal in shooting at Tokyo paralympics
from mathrubhumi.latestnews.rssfeed https://ift.tt/3kRqvHB
via IFTTT
0 അഭിപ്രായങ്ങള്‍