കഥകളി നടൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

നെല്ലിയോട് വാസുദേവൻ നമ്പൂതിരി തിരുവനന്തപുരം: കഥകളിയിലെ പ്രസിദ്ധ താടിവേഷക്കാരനും മിനുക്കുവേഷങ്ങളിൽ വേറിട്ട നാട്യാചാര്യനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (82) തിങ്കളാഴ്ച രാത്രി അന്തരിച്ചു. പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു താമസം. ഒരുമാസമായി അർബുദബാധിതനായിരുന്നു. കഥകളിയിൽ കരിവേഷങ്ങളുടെ അവതരണത്തിൽ പ്രസിദ്ധനായിരുന്നു. കലി, ദുശ്ശാസനൻ, ബാലി, നരസിംഹം, കാട്ടാളൻ, നക്രതുണ്ഡി, ഹനുമാൻ എന്നീ വേഷങ്ങളുടെ അവതരണത്തിലും മിനുക്കിൽ നാരദൻ, കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിലും അദ്ദേഹത്തിന്റെ അഭിനയമികവ് സവിശേഷമായിരുന്നു. എറണാകുളം ചേരാനല്ലൂർ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരി, പാർവതി അന്തർജനം എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: കഥകളി കലാകാരന്മാരായ മായ (അധ്യാപിക ഇരിങ്ങാലക്കുട), വിഷ്ണു. മരുമക്കൾ: ദിവാകരൻ (മുണ്ടൂർ പേരാമംഗലം, അധ്യാപകൻ), ശ്രീദേവി. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ നിലമ്പൂർ വണ്ടൂരിലെ നെല്ലിയോട് മനയിലെത്തിക്കും. വൈകീട്ട് നാലിന് ശവസംസ്കാരം.

from mathrubhumi.latestnews.rssfeed https://ift.tt/3ykMJa5
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍