യുഡിഎഫില്‍ തുടരുന്നതില്‍ ആര്‍.എസ്.പിയില്‍ രണ്ടഭിപ്രായം; മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ഷിബു

തിരുവനന്തപുരം: ആർ.എസ്.പിക്ക് യുഡിഎഫിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി മാസങ്ങളായിട്ടും പരിഗണിക്കാത്തിൽ എതിർപ്പ് ശക്തം. മുന്നണി വിടണമെന്ന ആവശ്യം ആർ.എസ്.പിക്ക് ഉള്ളിൽ ശക്തമാവുകയാണെങ്കിലും നിലവിൽ അതിനുള്ള സാഹചര്യമില്ലെന്നാണ് പാർട്ടി നേതാവ് ഷിബു ബേബി ജോൺ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാർട്ടിക്ക് മുന്നണി സംവിധാനത്തിൽ യു.ഡി.എഫിൽ നിൽക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ചർച്ച ചെയ്തിരുന്നു. ഇത് അറിയിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകുകയും ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല തവണ തീയതികൾ തീരുമാനിച്ചെങ്കിലും നിർഭാഗ്യവശാൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം അതിന് കഴിഞ്ഞില്ലെന്നും ഷിബു ബേബി ജോൺ പറയുന്നു. വെറുതേ യുഡിഎഫ് യോഗത്തിൽ പോയി ഇരുന്ന വെറുമൊരു പ്രഹസനമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആശയഗതി. സെപ്റ്റംബർ നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. Content Highlights: not the time to leave udf says Shibu Baby John

from mathrubhumi.latestnews.rssfeed https://ift.tt/2UZUV1c
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍