ദേശീയപാതയിൽ രാത്രി നൃത്തം; ലഹരിമരുന്നുമായി യുവാവ് പിടിയിൽ

കൊരട്ടി: അതീവമാരക ലഹരിമരുന്നുമായി ദേശീയപാതയിൽ നൃത്തം വെക്കുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജി (34)നെ എസ്.എച്ച്.ഒ. ബി.കെ. അരുണും സംഘവുമാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നിന് ചിറങ്ങര ദേശീയപാത ജങ്ഷനിലായിരുന്നു സംഭവം. ഇയാളിൽനിന്ന് 2.50 ഗ്രാം എം.ഡി.എം.എ. എന്ന ലഹരിമരുന്ന് പോലീസിനു ലഭിച്ചു. വിഷ്ണുരാജ് ടെലിഫിലിമുകൾ നിർമിക്കുകയും ക്യാമറാമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തെ വീട്ടിൽനിന്ന് പുതിയ ടെലിഫിലിമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ലഹരിമൂത്ത് പൊതുനിരത്തിൽ നൃത്തം ചെയ്തത്. ഇയാൾ ഉപയോഗിച്ച ആഡംബരവാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്നിന്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒ.മാരായ സജീഷ് കുമാർ, ജിബിൻ വർഗ്ഗീസ്, ജോയി എന്നിവരാണുള്ളത്.

from mathrubhumi.latestnews.rssfeed https://ift.tt/3fkEkME
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍