കോവിഡ്: മരിച്ചവർ മാസങ്ങൾക്കുശേഷം പട്ടികയിൽ

തിരുവനന്തപുരം: കോവിഡ് മരണക്കണക്ക് വിവാദമായതോടെ വിട്ടുപോയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിത്തുടങ്ങി. പത്തുദിവസം മുമ്പുള്ള 93 മരണങ്ങൾ ജൂൺ 30 മുതലുള്ള പട്ടികകളിലുണ്ട്.എറണാകുളം ജില്ലയിലെ ഒരുപുരുഷന്റെ മരണം 75-ാം ദിവസമാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഏപ്രിൽ 19-നു മരിച്ച 64 വയസ്സുള്ള വ്യക്തിയുടെ മരണം ജൂലായ് രണ്ടിന്റെ പട്ടികയിലാണു ചേർത്തത്. മെഡിക്കൽരേഖകൾ പൂർണമായി ലഭ്യമല്ലാത്തതിനാലും സ്ഥിരീകരണത്തിന് കൂടുതൽ പരിശോധനകൾ വേണ്ടിവന്നതിനാലും പട്ടികയിൽ ഉൾപ്പെടുത്താൻ മാറ്റിവെച്ച മരണങ്ങളാണിവയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സംശയങ്ങൾ ദുരീകരിച്ചാണ് ഇപ്പോൾ ഉൾപ്പെടുത്തിയത്. ജൂൺ 30-ന്റെ പട്ടികയിൽ കോഴിക്കോട്ടുളള 63-കാരി മരിച്ചതിന്റെ തീയതി തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1900 ജനുവരി എന്നാണ് മരണത്തീയതിയുടെ കോളത്തിലുള്ളത്. ഏപ്രിലിൽ മരിച്ച രണ്ടുപേരുണ്ട് ഈ പട്ടികയിൽ.

from mathrubhumi.latestnews.rssfeed https://ift.tt/3ymAwRV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍