അതാനു ദാസും പുറത്ത്; അമ്പെയ്ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

ടോക്യോ: പുരുഷൻമാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാർട്ടറിൽ പുറത്ത്. ശനിയാഴ്ച നടന്ന മത്സരത്തിൽ ദാസിനെ പരാജയപ്പെടുത്തി (6-4) ജപ്പാന്റെ താകഹാരു ഫുറുകാവ ക്വാർട്ടറിൽ കടന്നു. ഇതോടെ അമ്പെയ്ത്തിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. ഫുറുകാവയ്ക്കെതിരേ മൂന്ന് സെറ്റിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ ദാസിനായി. ലണ്ടൻ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് ഫുറുകാവ. നേരത്തെ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ജിൻയെക് ഓയെ അട്ടിമറിച്ചാണ് അതാനു ദാസ് പ്രീ-ക്വാർട്ടറിൽ കടന്നത്. നേരത്തെ ലോക ഒന്നാം നമ്പർ താരവും അതാനു ദാസിന്റെ പങ്കാളിയുമായ ദീപിക കുമാരി ക്വാർട്ടറിൽ പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ യുവതാരം ആൻ സാനാണ് ഇന്ത്യൻ താരത്തെ കീഴടക്കിയത്. Content Highlights: Tokyo 2020 Atanu Das beaten in Round of 16 India s archery campaign ends

from mathrubhumi.latestnews.rssfeed https://ift.tt/3zXjryH
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍