വെങ്കല പ്രതീക്ഷയുമായി സിന്ധു ഇറങ്ങുന്നു

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ തുടർച്ചയായ രണ്ടാം ഫൈനൽ കളിക്കാമെന്ന മോഹം പൊലിഞ്ഞ ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു ഞായറാഴ്ച വെങ്കല മെഡൽ പോരാട്ടത്തിനിറങ്ങുന്നു. വൈകുന്നേരം അഞ്ചിന് നടക്കുന്ന മത്സരത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. ശനിയാഴ്ച വനിതകളുടെ സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകളിൽ (18-21, 12-21) സിന്ധു കീഴടങ്ങുകയായിരുന്നു. കാര്യമായ വെല്ലുവിളിയുയർത്താൻ കഴിയാതെയാണ് സിന്ധു സെമിയിൽ കീഴടങ്ങിയത്. മത്സരം 40 മിനിറ്റിൽ അവസാനിച്ചു. തായ് സു യിങ്ങിനെതിരേ 19 കളിയിൽ ഇന്ത്യൻ താരത്തിന്റെ 14-ാം തോൽവി കൂടിയാണ്. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ സിന്ധു 8-4 നും 11-8 നും മുന്നിലെത്തിയെങ്കിലും 11-11 തായ് സു ഒപ്പംപിടിച്ചു. തുടർന്ന് ഓരോ പോയന്റിനും കടുത്ത പോരാട്ടം നടന്നു. 18-18 വരെ ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും തുടരെ പോയന്റ് നേടി തായ് സു ഗെയിം നേടി. രണ്ടാം ഗെയിമിൽ തായ്പേയി താരത്തിന്റെ ആധിപത്യമായിരുന്നു. തുടക്കത്തിൽത്തന്നെ ലീഡെടുത്ത താരം സിന്ധുവിന് കാര്യമായ അവസരമൊന്നും നൽകാതെ ഗെയിമും മത്സരവും സ്വന്തമാക്കി. Content Highlights: Tokyo 2020 P V Sindhu has bronze medal match today

from mathrubhumi.latestnews.rssfeed https://ift.tt/3zVvxZb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍