കേരളത്തിലെ സ്ത്രീപീഡനക്കേസുകള്‍: പ്രധാനമന്ത്രിയെ കാണും-സുരേഷ് ഗോപി

ചടയമംഗലം : കേരളത്തിലെ സ്ത്രീപീഡനക്കേസുകൾ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും കണ്ട് ബോധ്യപ്പെടുത്തുമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു. നിലമേൽ കൈതോട്ട് വിസ്മയയുടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ അറിഞ്ഞശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സ്ത്രീധനപീഡനങ്ങൾ ഒഴിവാക്കാൻ പഞ്ചായത്തുകളിൽ മാതാപിതാക്കളായ 25 വീതം സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന ഗ്രാമസഭകൾ രൂപവത്കരിക്കണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവർ പോലീസിനെ അറിയിക്കണം. സാമൂഹികനീതിവകുപ്പ് മുൻകൈയെടുത്ത് സ്ത്രീധനപീഡനം തടയാനുള്ള കാര്യങ്ങൾ ചെയ്യണം-സുരേഷ് ഗോപി പറഞ്ഞു. Content Highights:Violence against womenin Kerala, Suresh Gopi MP says he will discuss matter with PM Modi

from mathrubhumi.latestnews.rssfeed https://ift.tt/3A8xmTQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍