എടവപ്പാതി എത്തി, എട്ടു ജില്ലകളിൽ മഞ്ഞജാഗ്രത

തിരുവനന്തപുരം: എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) കേരളത്തിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും 50 കിലോമീറ്റർവരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനുശേഷം മഴ കുറയും. വീണ്ടും ഒമ്പതുമുതൽ മഴ ശക്തമാവും. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/3vOQ0xq
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍