മുംബൈ: കാമുകന്റെ സഹായത്തോടെ ഇരുപത്തെട്ടുകാരി ഭർത്താവിനെ കൊന്ന് വീട്ടിൽ കുഴിച്ചിട്ടു. പ്രതിയായ റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെകാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. റഷീദയുടെ ഭർത്താവ് റയീസ് ഖാനെ ഒരാഴ്ചയായി കാണാത്തതിനെ തുടർന്ന് മേയ് 25 ന് അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്സംഭവം പുറത്തു വന്നത്. പന്ത്രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊലപാതകം. റയീസ് ഒരു കടയിൽ സെയിൽമാനായി ജോലി നോക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭർത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മകളുടെ കൺമുന്നിലായിരുന്നു കൊല നടന്നത്. റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേർന്ന് വീട്ടിനുള്ളിൽ തന്നെ കുഴിയെടുത്ത് മൂടി. പിന്നീട് ഇരുവരും സാധാരണ പോലെ അവരവരുടെ പ്രവൃത്തികളിലേക്ക് മടങ്ങി. കാണാതായ റയീസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് റഷീദയുടെ മകൾ കൊലപാതകത്തിന്റെ വിവരം പറയുകയായിരുന്നു. റയീസിന്റെ സഹോദരൻ പോലീസിനെ ഇക്കാര്യം അറിയിച്ചു. തുടർന്നാണ് റഷീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. Content Highlights: Woman Kills Husband With Lovers Help Buries Body At Home
from mathrubhumi.latestnews.rssfeed https://ift.tt/3uIU28Y
via IFTTT
0 അഭിപ്രായങ്ങള്‍